ചെറുനാരങ്ങ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്കുമ്പോള് ആന്റി ഓക്സിഡന്റുകള്‍ രക്തചംക്രമണം കൂട്ടി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും സമ്മാനിക്കുന്നു.രാവിലെ എഴുന്നേറ്റ ശേഷം നല്ല തണുത്ത പച്ചവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖം കഴുകുന്നത് മുഖത്തിന്റെ തിളക്കം കൂട്ടും. ബെഡ്കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും സഹായകമാണ്.
തക്കാളിനീരിൽ നാരങ്ങാ നീര് ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാൽ പാടുകളകന്ന് മുഖം സുന്ദരമാവും. രണ്ട് സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും നന്നായി കലര്‍ത്തി മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. മികച്ചൊരു ഫേസ് പാക്കാണിത്.
നാരങ്ങാ നീര് ഹെയര്‍കണ്ടീഷണറായും ഉപയോഗിക്കാം. നാരങ്ങാനീരു പതിവായി തലയില്‍ തേച്ചാല്‍ താരന് അകലും. ഹെന്നയുമായി യോജിപ്പിച്ച് തേച്ചാല്‍ മുടിക്ക് കരുത്തും തിളക്കവും ലഭിക്കും
Post Your Comments