KeralaNews

ഉമ്മൻ ചാണ്ടി നൽകിയ വാക്ക് പാലിച്ച് പിണറായി വിജയൻ

കാസർകോട്: എൻഡോസൾഫാൻ ബാധിതർക്ക് ഉമ്മൻ ചാണ്ടി നൽകിയ സഹായവാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സാങ്കേതിക കാരണങ്ങളാൽ പട്ടികയ്ക്ക് പുറത്തായ 128 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഒരുലക്ഷം രൂപ വീതം ലഭിക്കും. ഇതിനായി 1.2 കോടി ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും .2015 ലെ ജനസമ്പർക്ക പരിപാടിയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയിരുന്നില്ല. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പണം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം.

സഹായധനം ലഭിക്കാത്ത ഗുരുതരമായ രോഗങ്ങൾ കണ്ടെത്തിയ 128 പേർക്കാണ് സഹായം ലഭിക്കുക. ദുരിതബാധിതരെ നേരിൽകണ്ട ശേഷമാണ് മുഖ്യമന്ത്രിയുടെയുടെ ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button