NewsInternationalUncategorized

ആശുപത്രിയ്ക്ക് നേരെ റഷ്യന്‍ വ്യോമാക്രമണം: നിരവധി മരണം

അലപ്പോ:സിറിയന്‍ വിമത കേന്ദ്രമായ അലപ്പോയിലെ ആശുപത്രികള്‍ക്ക് നേരെ വീണ്ടും റഷ്യയുടെ ബോംബാക്രമണം. ഐക്യരാഷ്‌ട്രസഭയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.ആശുപത്രികള്‍ക്ക് നേരെയുള്ള റഷ്യയുടെ ആക്രമണം ഒരാഴ്ചക്കിടെ ഇത് മൂന്നാമത്തെ തവണയാണ്.

സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമാവുകയാണ്.വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യവും റഷ്യയും ശക്തമായി ആക്രമണം തുടരുകയാണ്.വിമത കേന്ദ്രമായ അലപ്പോയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 48 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ആശുപത്രികള്‍ക്ക് നേരെ റഷ്യ ആക്രമണം നടത്തുന്നത്.

ആശുപത്രികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച് നേരത്തെ ഐക്യരാഷ്‌ട്രസഭ രംഗത്ത് വന്നിരുന്നു.റഷ്യയുടെത് യുദ്ധക്കുറ്റമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞിരുന്നു.ആരോഗ്യരംഗത്ത് സേവനമനുഷ്‌ടിക്കുന്നവര്‍ക്ക് ഏറ്റവും അപകടം പിടിച്ച മേഖലയാണ് സിറിയയെന്ന് ലോകാരോഗ്യസംഘടനയും ആശങ്ക രേഖപ്പെടുത്തിയിരിന്നു.റഷ്യ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് റഷ്യ വീണ്ടും ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button