പട്ന: ബീഹാര്‍ സര്‍ക്കാരിന്റെ സമ്പൂർണ മദ്യനിരോധനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്ന ഹൈക്കോടതി വിധിച്ചു. ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായിരുന്നു ബിഹാര്‍.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. എന്നാൽ ഇതിനെതിരെ ഒരു പൂര്‍വ്വ സൈനികൻ ഹർജി സമർപ്പിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനം പൗരന്റെ സ്വാതന്ത്ര്യത്തെ തടയുകയാണെന്നും ഇഷ്ട്ടമുള്ളതെന്തും കഴിക്കാനും കുടിക്കാനും ആളുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം സമർപ്പിച്ച ഹർജിയിൽ പറയുന്നു.
Post Your Comments