തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ നടത്തിയ റെയ്ഡില്‍ 800 കോടി രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി. പരിശോധന പൂര്‍ത്തിയാകാന്‍ രണ്ടുമാസമെങ്കിലും എടുക്കും. അനധികൃത പണം ഇനിയും കണ്ടെത്താനാകുമെന്നാണ് വിവരം.
ഇതോടെ മുത്തൂറ്റ് എന്ന സ്ഥാപനത്തിന് പൂട്ടുവീഴുമോ എന്ന് കണ്ടറിയാം. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു. സംശയകരമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൃത്യമായി കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കുമെന്നും പ്രണബ് കുമാര്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന റെയ്ഡില്‍ മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങി വിവിധയിടങ്ങളില്‍ മുത്തൂറ്റിന് സ്ഥാപനങ്ങളുണ്ട്.
Post Your Comments