ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാദൗത്യം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (എം.ഒ.എം)), മംഗള്‍യാന്‍, ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഈ ശനിയാഴ്ച (സെപ്റ്റംബര്‍ 24) രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യ പദ്ധതിയിട്ട പ്രകാരമുള്ള ഉദ്യമലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകൊണ്ടാണ് മംഗള്‍യാന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചുകഴിഞ്ഞ് ആറു മാസം മാത്രമേ മംഗള്‍യാന്‍റെ സേവനങ്ങള്‍ക്ക് കാലാവധി നിശ്ചയിച്ചിരുന്നുള്ളൂ. പക്ഷേ, പ്രതീക്ഷകളെ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ആദ്യം പ്രതീക്ഷിച്ച കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷങ്ങള്‍ കഴിഞ്ഞും മംഗള്‍യാന്‍ ദൗത്യം തുടരുകയാണ്. ഇത് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ) ശാസ്ത്രജ്ഞന്മാരെ ആഹ്ലാദത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും ഇന്ത്യയിലാണ് മംഗള്‍യാന്‍ രൂപകല്‍പ്പന ചെയ്തതും, നിര്‍മ്മിച്ചതും, വിക്ഷേപിച്ചതും.
Post Your Comments