കാസര്‍കോട്: തെരുവുനായ്ക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാത്ത സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ അക്രമം പതിവാകുകയാണ്. നിരവധിപേര്‍ക്കാണ് അടുത്തിടെ പരുക്കേറ്റത്. കാസര്‍കോട് പെര്‍ല ടൗണിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.
തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരനടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. ഉച്ചയോടെയാണ് സംഭവം നടന്നത്. വ്യാപാരി പ്രശാന്ത പൈയുടെ മൂന്നരവയസുള്ള മകന് ശ്രീവിഷ്ണുവിനെ തെരുവുനായ ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച സ്ഥലത്തെ ഡ്രൈവര്‍ക്കും കടിയേറ്റു. ഡ്രൈവര്‍ പെര്‍ളയിലെ മഹേഷ് (30), സാധനം വാങ്ങാന്‍ വന്ന കാടമനയിലെ അന്‍വര്‍ (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ പെര്‍ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments