തിരുവനന്തപുരം : സുപ്രീംകോടതി വിധിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ മാനദണ്ഡങ്ങളും മറി കടന്ന് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജുകളിലെ ഒരു വിഭാഗം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം.
പി.എച്ച്.ഡി യോഗ്യതയുള്ളവരെ തരംതാഴ്ത്തിയാണ് നിശ്ചിത യോഗ്യതയില്ലാത്തവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നത്. ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. എയ്ഡഡ് കോളേജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കവെയാണ് സര്‍ക്കാര്‍ കുറുക്കുവഴികള്‍
തേടുന്നത്.
എഐസിടിഇയുടെ 1996ല്‍ പുതുക്കിയ മാനദണ്ഡപ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ പി.എച്ച്.ഡിയും മൂന്ന് വര്‍ഷത്തെ ലക്ചറര്‍ പരിചയും നിര്‍ബന്ധമാക്കിയിരുന്നു. ഈ മാനദണ്ഡം മറി കടന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മുതിരുന്നത്
Post Your Comments