KeralaNews

ഒളിഞ്ഞുനോട്ടം; വിദ്യാർത്ഥികൾ അറസ്റ്റിൽ

തളിപ്പറമ്പ്: പോലീസ് ക്യാംപിൽ ഒളിഞ്ഞുനോട്ടം. പോലീസുകാരന്റെ മക്കൾ ഉൾപ്പടെ മൂന്നു വിദ്യാർത്ഥികൾ അറസ്റ്റിൽ. മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയൻ കെഎപി ക്യാംപിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ക്യാംപിലെ ജീവനക്കാരന്റെ മക്കൾ ഉൾപ്പടെ മൂന്നു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവം നടന്നത് രണ്ട് മാസം മുൻപാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പിതാവായ പോലീസ് ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ തുടർന്ന് കുറ്റാരോപിതരുടെ കുടുംബത്തെ കെഎപി കമൻഡന്‍റ് ക്വോട്ടേഴ്‌സിൽ നിന്ന് ഒഴിപ്പിച്ചിരുന്നുവെങ്കിലും നിയമനടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നു തളിപ്പറമ്പ് പോലീസിൽ പരാതി നൽക്കുകയായിരുന്നു. സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ,മൊബൈൽ ഫോണിൽ ചിത്രികരിച്ചുവെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തി.

ഇതേത്തുടർന്ന് ഐടി ആക്ട് ഒഴിവാക്കിയാണ് കേസെടുത്തത്. അറസ്റ്റിലായ വിദ്യാർഥികളെ ജുവനൈൽ കോടതി മുൻപാകെ ഹാജരാക്കി. ഇവർക്കു കൗൺസലിങ് നൽകാൻ കോടതി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button