ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷകരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ നാല് ദളിത് യുവാക്കള്‍, സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ദളിത് റാലിയില്‍ പങ്കെടുക്കും.റാലി ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമ്പോഴാണ് നാല് ദളിത് യുവാക്കളും റാലിയില്‍ സഹകരിക്കുക. ഹിന്ദു മുഖ്യധാരയിലേക്ക് ദളിതുകളെക്കൂടി കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. സംഘപരിവാറിന്റെ ആക്രമണത്തിന് ഇരയായി എന്ന് പറയുന്നവര്‍തന്നെ റാലിയില്‍ പങ്കെടുക്കുമ്പോള്‍ അത് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നു.
ഡോ. ബി.ആര്‍.അംബേദ്കര്‍ ബുദ്ധ മതം സ്വീകരിച്ച ഒക്ടോബര്‍ 14-ന് ഡല്‍ഹിയിലെ അലിപ്പുര്‍ റോഡില്‍നിന്നാണ് റാലി തുടങ്ങുന്നത്. ഗുജറാത്തിലെ ജുനാഗഢിലാണ് റാലി സമാപിക്കുക. ദളിതുകളെ അവരുടെ വീടുകളില്‍ച്ചെന്ന് നേരില്‍ക്കണ്ട് ബിജെപിയിലേക്ക് ആകര്‍ഷിക്കുകയാണ് റാലിയുടെ ലക്ഷ്യം.എന്നാല്‍, ഉനയില്‍ മര്‍ദനമേറ്റ ദളിത് യുവാക്കളെ റാലിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുമെന്ന് ദളിത് ആക്ടിവിറ്റ് ജിഗ്നേഷ് മേവാനി പറഞ്ഞു.
യുപിയിലെ എല്ലാ ഗ്രാമങ്ങളിലൂടെയും യാത്ര കടന്നുപോകും. 10-12 ദിവസം നാല് യുവാക്കളും റാലിയുമായി സഹകരിക്കുമെന്ന് ഭാരതീയ ബൗദ്ധ സംഘിന്റെ അദ്ധ്യക്ഷന്‍ ഭന്ദേ സംഘ് പ്രിയ രാഹുല്‍ പറഞ്ഞു.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രജ്ഞനും കൗശലക്കാരനുമായ നേതാവായ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ രാജ തന്ത്രം ആണ് ഇതെന്നാണ് അറിയുന്നത്.
Post Your Comments