NewsIndia

ഭീകരതയ്ക്കെതിരെ കൈകോര്‍ക്കാന്‍ ഇന്ത്യ-അഫ്ഗാന്‍ ധാരണ

ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഒരുമിക്കാൻ ഇന്ത്യയും -അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.ഇരു രാജ്യങ്ങള്‍ക്ക് എതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ ഒന്നിച്ച് നേരിടുമെന്ന് ഇന്ത്യ, അഫ്ഗാന്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.ഭീകരവാദികള്‍ക്ക് സംരക്ഷണം നല്‍കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും മോദിയും അഷ്‌റഫ് ഗനിയും ആവശ്യപ്പെടുകയുണ്ടായി.ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതാണ് ഗനി

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ ഐക്യത്തിനും വികസനത്തിനും ഭീകരവാദമാണ് പ്രധാന തടസ്സമെന്നും മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇരുവരും പറഞ്ഞു.അടിസ്ഥാന സൗകര്യം, ആരോഗ്യം, കൃഷി, ഊര്‍ജം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ അഫ്ഗാന് സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകി.
കൂടാതെ ഇതിനായി 100 കോടി രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.സമാധാന സ്ഥാപനത്തിനും വികസനത്തിനുമായി അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യയും അഫ്ഗാനും തീരുമാനിച്ചിട്ടുണ്ട്. സപ്തംബര്‍ അവസാനത്തോടെ അമേരിക്കയുമായുള്ള സഹകരണ ചര്‍ച്ചകള്‍ പുന:രാരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button