പാറ്റ്ന: മദ്യപാനികൾക്ക് ഉപദേശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ച് ആരോഗ്യം മോശമാക്കുന്നതിലും നല്ലത് ഇരുട്ട് മുറിയില്‍ ഇരുന്ന് ജ്യൂസ് കുടിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യ നിരോധനം തനിക്ക് സമ്മാനിച്ച മാനസ്സികസുഖം മറ്റൊന്നിനും നൽകാൻ കഴിഞ്ഞിട്ടില്ല എന്നും ഒന്നോ രണ്ടോ പെഗിന് വേണ്ടി എല്ലാം നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് കുടിക്കുന്നതാണെന്നും നിതീഷ് കുമാർ പറഞ്ഞു.
ഏപ്രില്‍ ഏന്നിനാണ് ബീഹാറില്‍ ബിഹാര്‍ എക്സൈസ് അമന്റ്മെന്റ് ആക്ട് പ്രാബല്യത്തില്‍ വന്നത്. നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത പിഴയും തടവുമാണ് ശിക്ഷ.
Post Your Comments