KeralaNewsIndia

ബംഗളൂരില്‍ കള്ളനോട്ട് അച്ചടി: മലയാളി പിടിയിൽ

ബെംഗളൂരു: ബംഗളൂരുവില്‍ കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തിലെ മലയാളിപിടിയിൽ. ഇടുക്കിയിൽ വെച്ചാണ് പുറ്റടികടിയന്‍കുന്നില്‍ കെകെ രവീന്ദ്രൻ (56) കട്ടപ്പന പോലീസിന്റെ പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ 4000 രൂപയുടെ കള്ളനോട്ടുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു.സംഘത്തിലെ രണ്ട് മലയാളികളും ഒരു കോയമ്പത്തൂര്‍ സ്വദേശിയും ഒളിവിലാണ്. നെടുങ്കണ്ടം പച്ചടി കിഴക്കേതില്‍ പികെ സുനില്‍ കുമാര്‍(38), കാഞ്ഞിരപ്പള്ളി സ്വദേശി ഷെരീഫ്, കോയമ്പത്തൂര്‍ സ്വദേശി നിധീഷ് എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്.

ഒരു കോടി രൂപയ്ക്ക് മൂന്ന് കോടി എന്ന കണക്കിലാണ് നോട്ടുകള്‍ അച്ചടിച്ചിരുന്നത്.ബെംഗളൂരു കേന്ദ്രമാക്കിയാണ് കള്ളനോട്ട് അച്ചടിക്കുന്നത് എന്നിയാള്‍ പോലീസിന് മൊഴി നല്‍കി.ബംഗളൂരില്‍ വയറിങ് ജോലിയ്ക്ക് എന്ന വ്യാജേനയാണ് ഇവര്‍ വന്നിരുന്നത്.ബംഗളൂരുവിലെ സങ്കേതത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ അച്ചടിയ്ക്ക് ഉപയോഗിക്കുന്ന പേപ്പറുകള്‍ ഉള്‍പ്പെടെ 20 ഓളം സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അഞ്ച് മാസമായി ഇവര്‍ ഈ കേന്ദ്രത്തില്‍ അച്ചടി നടത്തി വരികയാണ്. നോട്ടുകള്‍ ബെംഗളൂരുവില്‍ വെച്ച്‌ തന്നെയാണ് മാറ്റം ചെയ്തിരുന്നത്. പ്രധാന പ്രതികള്‍ ഒളിവില്‍ പോകുമ്പോള്‍ പ്രിന്റിംങ് മെഷീന്‍ മറ്റു സാധനങ്ങള്‍ എന്നിവ കൊണ്ടു പോയിട്ടുണ്ട്. ഒൻപതു കോടിയുടെ ഇടപാടിനുള്ളിലാണ് പോലീസ് പിടിയിലാകുന്നത്.സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button