ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമിക്കാൻ ചൈനയും യുക്രെയിനും തമ്മിൽ ധാരണയായി.1980 ലാണ് അന്റോനോവ് എഎൻ-225 മ്രിയ എന്ന ഭീമൻ വിമാനം സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഡിസൈൻ ചെയ്തത്.ഇതേ ഡിസൈനിൽ ഒരു വിമാനം നിർമിച്ചു. എന്നാൽ രണ്ടാമത്തെ വിമാനത്തിന്റെ നിർമാണം പൂർത്തിയാക്കാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.ഈ രണ്ടാം വിമാനമാണ് ഇപ്പോൾ പണിപൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചൈനയിലെ എയ്റോസ്പേസ് ഇൻഡസ്ട്രി കോർപറേഷന് വിമാനം കൈമാറും. ഇതേ ഡിസൈനിലുള്ള പുതിയ വിമാനങ്ങൾ നിര്‍മിക്കാനുള്ള കരാറും ചൈന സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ വിമാനമാണിത്. ആറു എൻജിനുകളാണ് വിമാനത്തിലുള്ളത്. വിമാനത്തിനു രണ്ടര ലക്ഷം കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ട്. 10,000 മൈൽ ദൂരം വരെ പറക്കാനും കഴിയും. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് വലിയ ചിറകുകളാണ് അന്റോനോവിനുള്ളത്. 905 ചതുരശ്ര മീറ്ററാണ് വിമാനത്തിന്റെ ചിറകിന്റെ നീളം.
Post Your Comments