കൊച്ചി● ആറന്മുള വിമാനത്താവളം എന്നൊരാവശ്യം അനാവശ്യമാണെന്ന് സുരേഷ് ഗോപി എം.പി. ഓരോരുത്തരുടെയും നെഞ്ചത്തോട്ട് വിമാനത്താവളം നിര്‍മ്മിക്കാന്‍ പറയുന്ന അവസ്ഥ. ആറന്‍മുള വിമാനത്താവളം ഒരു ദുഷിച്ച വികസനത്തിന്റെ പേരാണന്നും അദ്ദേഹം പറഞ്ഞു.
അതിന്റെ പ്രാധാന്യം ഇന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൃഷിയോഗ്യമല്ലാത്ത വെള്ളക്കെട്ടുകള്‍ നികത്തി അങ്ങനെയൊരു വികസനം സാധാരണക്കാരനെ കഷ്ടത്തിലാക്കും. വൈകാരികമായ ഇടപെടലാണ് വേണ്ടത്. വികസനത്തിന് നേരെ ലക്ഷ്മണ രേഖയല്ല ശ്രീരാമ രേഖ തന്നെ വരച്ച് അതിര് തീരുമാനിക്കാന്‍ കഴിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രകൃതിയെ ചൂഷണം ചെയ്യുകയല്ല വേണ്ടത്. വരാനുള്ള തലമുറയുടെ അവകാശമാണ് പ്രകൃതി എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ആസ്റ്റര്‍ മെഡിസിറ്റി പെരിയാര്‍ ശുചികരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Post Your Comments