India

വിദ്യാര്‍ത്ഥിനിയോട് റിസര്‍ച്ച് പേപ്പറില്‍ ഒപ്പുവെയ്ക്കാന്‍ അധ്യാപകന്‍ പകരം ആവശ്യപ്പെട്ടത് സെക്‌സ്

വാരണാസി● സ്‌കൂളും അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ടപ്പോള്‍ നടക്കുന്നത് പലതും നേരെ മറിച്ചാണ്. മോശമായി പെരുമാറിയും ലൈംഗിക ചേഷ്ടകള്‍ കാണിച്ചും അധ്യാപകര്‍ കുട്ടികളോട് കാണിക്കുന്നത് നീതിക്ക് നിരക്കാത്തത്. മഹാത്മാ ഗാന്ധി കാശി വിദ്യാപീഥിലെ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് അതുപോലൊന്ന് തന്നെ.

വിദ്യാര്‍ത്ഥിനിയോട് റിസര്‍ച്ച് പേപ്പറില്‍ ഒപ്പുവെയ്ക്കാന്‍ അധ്യാപകന്‍ പകരം ആവശ്യപ്പെട്ടത് സെക്‌സ് ആണ്. എംഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയോടാണ് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയത്. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. രാം ചന്ദ്രപഥക്കാണ് ഇങ്ങനെ പെരുമാറിയത്. തന്നെ സന്തോഷിപ്പിച്ചാല്‍ മാത്രമേ റിസര്‍ച്ച് പേപ്പറില്‍ ഒപ്പുവെയ്ക്കൂ എന്നായിരുന്നു പറഞ്ഞത്.

ആദ്യം ഹോട്ടലില്‍ പോയി റൂം എടുക്കാമെന്ന് പറഞ്ഞു. ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ ജീവിതം തകര്‍ക്കുമെന്ന ഭീഷണിയുമായി. ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാനും ശ്രമിച്ചിരുന്നു. സഹിക്കാതെ വന്നപ്പോള്‍ പ്രൊഫസറുടെ മുഖത്ത് അടിച്ച് വിദ്യാര്‍ത്ഥിനി ഇറങ്ങി പോകുകയായിരുന്നു. സംഭവത്തില്‍ കോളേജില്‍നിന്നും അധ്യാപകനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button