കോഴിക്കോട്:പരസ്യമായി കൊലവിളി നടത്തിയ കുറ്റ്യാടി ലീഗ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളയ്ക്കെതിരെ കേസ്. നാദാപുരം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊലപാതകത്തിന് ആഹ്വാനം ചെയ്ത് വിവാദപ്രസംഗം നടത്തിയതിന്റെ പേരിലാണ് എംഎല്‍എയ്ക്കെതിരെ കേസ് എടുത്തത്. അസ്ലമിന്റെ കൊലയാളികളെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു അബ്ദുള്ളയുടെ വിവാദ പ്രസംഗം.
ദുബായ് കെഎംസിസി വേദിയില്‍ വച്ചായിരുന്നു പാറയ്ക്കല്‍ അബ്ദുള്ളയുടെ കൊലപാതക ആഹ്വാനം. കൊല്ലപ്പെട്ട മുഹമ്മദ് അസ്ലമിന്റെ കാപാലികനെ കൊല്ലണമെന്നാണ് പാറയ്ക്കല്‍ അബ്ദുള്ളയുടെ ആഹ്വാനം.
പൊന്നുമോന് മരിച്ച് പോയത് എന്തിനു വേണ്ടിയാണ്?
എസ്ഡിപിഐക്കാര് എന്ന് പറയുന്ന കാപാലികര്‍ എന്തിനു വേണ്ടി കൊന്നു അവനെ എന്ന് നിങ്ങള്‍ ചിന്തിക്കണം? ഓനെ കൊല്ലണ്ടെ? അസ്ലമിന്റെ കാപാലികനെ മാത്രം കൊന്നാല്‍ മതിയോ? ഇവനീം കൊല്ലണ്ടേ? എന്ന് തുടങ്ങുന്ന പ്രസംഗമാണ് അബ്ദുള്ളയെ വിവാദത്തിലാക്കിയിരിക്കുന്നത്
Post Your Comments