ന്യൂഡല്‍ഹി : രാജ്യത്തിലെ സാമൂഹ്യപ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മോദി തന്റെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടു.. ദളിതര്‍ക്കെതിരായ നിരുത്തരവാദിത്തപരമായ പ്രസ്താവനകളില്‍ നിന്നും ഭാരതമണ്ണിന്റെ മക്കള്‍ എന്ന നിലയില്‍ പിന്തിരിയണം. ദളിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായാണ് തന്റെ പ്രവര്‍ത്തനം. മോദി ദളിതരെ പിന്തുണയ്ക്കുന്ന ആളാണെന്ന വസ്തുത ചില ‘സ്വയം പ്രഖ്യാപിത രക്ഷകര്‍ക്ക്’ ദഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദളിതര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങള്‍ സംസ്ക്കാരമുള്ള സമൂഹത്തിന് ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സമൂഹത്തിനുനേരെയോ വ്യക്തികള്ക്കുനേരെയോ ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടാകരുത്. എന്റെ പാര്‍ട്ടിയില്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരോടാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തിന്റെ ഐക്യവും സാമൂഹിക സമത്വത്തെയും ഒരു കാരണവശാലും ബാധിക്കരുത്. നമ്മള് കൂടുതല്‍ ശ്രദ്ധകാണിക്കണമെന്നും പ്രധാനമന്ത്രി ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദളിതരുടെയും സ്ത്രീകളുടെയും ആദിവാസികളുടെയും ഇരകളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഉത്തരവാദിയാണ്. എന്നാല്‍ ചിലയാളുകള്‍ എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. രാജ്യത്ത് ജാതിയുടെ പേരുപറഞ്ഞ് തിന്‍മയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍, സാമൂഹിക പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നിറം പകരുന്നത് അവസാനിപ്പിക്കണമെന്നും മോദി ആരുടെയും പേരെടുത്തുപറയാതെ ആവശ്യപ്പെട്ടു.
Post Your Comments