NewsTechnology

ഐഫോണ്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത!

സെപ്റ്റംബര്‍ 7ന് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഐഫോണിനൊപ്പം എയര്‍പോഡ് (AirPod) നല്‍കുമെന്നാണ് പുതിയ വാർത്ത.എയര്‍പോഡ്എന്തായിരിക്കുമെന്നത് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമാണെങ്കിലും വയര്‍ലെസ് ഹെഡ്‌സെറ്റ് ആയിരിക്കുമെന്നാണ് അനുമാനം.ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിങ്ങനെ രണ്ടു മോഡലുകളായിരിക്കും ആപ്പിൾ അവതരിപ്പിക്കുക.

ഐഫോണ്‍ 7ൽ 4.7 ഇഞ്ച് ഡിസ്‌പ്ലെ, 1334 x 750 ഡിസപ്ലെ ആപ്പിള്‍ A10 പ്രോസസര്‍ 2GB LPDDR4 RAM 1960 mAh ബാറ്ററി 12 MP, f .19 പിന്‍ ക്യാമറ മുന്‍ മോഡലുകളേക്കാള്‍ വാട്ടര്‍ റെസിസ്റ്റന്റ് ആയിരിക്കും തുടങ്ങിയ പ്ര്രത്യേകതകളായിരിക്കും ഉണ്ടാവുക.അഞ്ചു നിറങ്ങളിലാകും ഇത്തവണ ഫോണുകള്‍ വിപണിയിലെത്തുകയെന്നും വിശ്വസിക്കപ്പെടുന്നു. സ്‌പെയ്‌സ് ബ്ലാക്കാണ് പുതിയ നിറം എന്നാണ് പറയപ്പെടുന്നത്.

എന്നാൽ ഈ വർഷത്തെ താരം ഐഫോണ്‍ 7 പ്ലസ് ആയിരിക്കും .5.5 ഇഞ്ച് ഡിസ്‌പ്ലെ, 1080p റെസലൂഷന്‍ 3GB LPDDR4 RAM ഇരട്ട 12 MP, f .19 ക്യാമറകള്‍ എന്നിവ ഐഫോണ്‍ 7 പ്ലസിൽ കാണും.പുതിയ ഫോണുകള്‍ക്ക് ഹോം ബട്ടണും മാറ്റം വരുമെന്ന് പറയുന്നു. ഇതു ശരിയെങ്കില്‍ ഇപ്പോഴുള്ള ഇലക്ട്രോമെക്കാനിക്ക് ബട്ടണു പകരം പൂര്‍ണ്ണമായും ഇലക്ട്രോണികായ ബട്ടണാകും. ഇതും ടച്ച് ഐഡിയ്ക്കു സജ്ജമായിരിക്കും.16GB സ്റ്റോറേജുള്ള മോഡല്‍ ഇത്തവണ ഉണ്ടാവില്ല പകരം 32GB ആയിരിക്കും തുടക്ക മോഡലെന്നും പറയപ്പെടുന്നുണ്ട്.തുടക്ക ഐഫോണ്‍ 7 മോഡലിന്റെ ചൈനയിലെ വില 5,288 യെന്‍ ആണെന്ന വെളിപ്പെടുത്തലുമുണ്ട്. ഈ തുക ഏകദേശം 53,100 രൂപയാണ്. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ മറ്റു ഘടകങ്ങള്‍ കൂടെ കണക്കിലെടുത്ത ശേഷമായിരിക്കും വില നിശ്ചയിക്കുക. 128 GB, 256 GB എന്നീ സ്‌റ്റോറേജ് മോഡലുകള്‍ക്ക് 6,088യെന്‍ (61,200 രൂപ), 7,088 യെന്‍ (Rs. 71,300 രൂപ) എന്നിങ്ങനെയാണു വില.ഐഫോണ്‍ (7 Plus) ന്റെ വില 32 GB- 6,088 (61,200 രൂപ), 128 GB 6,888യെന്‍ ( 69,200 രൂപ), 256 GB 7,888യെന്‍ (79,300 രൂപ) .

shortlink

Related Articles

Post Your Comments

Related Articles


Back to top button