NewsLife Style

പിറന്നാള്‍ ദിനത്തില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് പിറന്നാള്‍ ദിനം. ചിലര്‍ ഇംഗ്ലീഷ് ജനനത്തീയ്യതി വെച്ച്‌ ആഘോഷിക്കുമ്പോൾ ചിലര്‍ മലയാള മാസം ജനനത്തീയ്യതി നോക്കിയാണ് പിറന്നാള്‍ ആഘോഷിക്കുക. എന്തായാലും വരും നാളുകളിലും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിയ്ക്കണം എന്നത് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹവും. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്.

നമ്മളിൽ പലരും ആഗ്രഹിക്കുന്ന കാര്യമാണ് പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി ദീര്‍ഘയാത്രം പോണമെന്ന്. എന്നാല്‍ പിറന്നാള്‍ ദിനം ഒരിക്കലും ദീര്‍ഘയാത്രയ്ക്ക് യോജിച്ചതല്ല. അതുപോലെ എണ്ണ തേച്ച്‌ കുളി നമ്മുടെ നാട്ടില്‍ സ്ഥിരം കാണുന്ന ഒന്നാണ്. എന്നാല്‍ ഓണം വന്നാല്‍ പോലും എണ്ണ തേച്ച്‌ കുളിക്കാത്ത പലരും പിറന്നാള്‍ ദിനം ഇതിന് മിനക്കെടും. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും എന്നാണ് വിശ്വാസം.

പിറന്നാളിൽ ദിനങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി പലരും മദ്യപിക്കാറുമുണ്ട്. പക്ഷെ അതും നല്ലതല്ല. നമ്മുടെ ജീവിതത്തില്‍ ഐശ്വര്യപൂര്‍മമായ ഒരു ദിവസം ദു:ശ്ശീലങ്ങളൊന്നും നല്ലതല്ല. പലരും പിറന്നാള്‍ ദിനം നോക്കി പുതുയ വാഹനം വാങ്ങിയ്ക്കാന്‍ പദ്ധതിയിടും. എന്നാല്‍ ഇത് ഏറ്റവും മോശപ്പെട്ട കാര്യമാണ്. പുതിയ സംരംഭങ്ങള്‍ക്ക് പിറന്നാള്‍ ദിനം ഒട്ടും അനുയോജ്യമല്ല.

പിറന്നാള്‍ ദിനം നിര്‍ബന്ധമായും ക്ഷേത്ര ദർശനം നടത്തണം. പിറന്നാള്‍ ദിനം മാത്രമല്ല പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ പിറന്നാള്‍ ദിനം അന്നദാനം നടത്തുമ്പോൾ ഇതിന്റെ പുണ്യം ഇരട്ടിയാണ്. പിറന്നാള്‍ ദിനം വ്രതമെടുക്കുന്നത് വളരെ നല്ലതാണ്. ഒരു നേരം ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ പുണ്യം ലഭിയ്ക്കും എന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button