KeralaNewsLife Style

സെപ്റ്റംബറില്‍ ബാങ്കുകളുടെ പ്രവൃത്തിദിനങ്ങളില്‍ വന്‍കുറവ്

സെപ്‌റ്റംബറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ ആകെ പ്രവൃത്തി ദിവസം വെറും 18 ദിവസം മാത്രം. രണ്ടാം തീയതി പൊതുപണിമുടക്ക്‌ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടുത്തും. അഞ്ചിന്‌ വിനായക ചതുര്‍ഥി പ്രമാണിച്ച്‌ കാസര്‍ഗോഡ്‌ പോലുള്ള അതിര്‍ത്തി ജില്ലകള്‍ക്ക്‌ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. പത്താം തീയതി മുതല്‍ ഒന്‍പതു ദിവസം ബക്രീദ്‌, ഓണം തുടങ്ങി അവധികളാണ്‌.

പതിനഞ്ചാം തിയ്യതി മൂന്നാം ഓണത്തിന്‌ ബാങ്ക്‌ അവധിയില്ലെങ്കിലും 16 ന്‌ ശ്രീനാരായണഗുരു ജയന്തിയായതിനാല്‍ വീണ്ടും അവധിയാകും.
17 നു പ്രവൃത്തി ദിവസമാണെങ്കിലും അന്ന്‌ വിശ്വകര്‍മ ദിനവും ആറന്മുള വള്ളംകളി എന്നിവ കാരണം നിയന്ത്രിത അവധിയുണ്ട്‌. ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചു ദിവസം തുടര്‍ച്ചയായി സ്‌തംഭിക്കുന്നത്‌ ജനങ്ങളെ വലയ്ക്കും.

തുടര്‍ച്ചയായി അഞ്ച്‌ അവധി ദിവസങ്ങള്‍ വരുന്നതില്‍ സുരക്ഷാ പ്രശ്‌നവുമുണ്ട്‌. കാസര്‍ഗോഡ്‌ ജില്ലയിലെ രണ്ട്‌ ബാങ്ക്‌ കവര്‍ച്ചകള്‍ തുടര്‍ച്ചയായി അവധിയുണ്ടായിരുന്ന ദിവസങ്ങളിലായിരുന്നു. സെപ്‌റ്റംബറില്‍ ബാങ്കുകള്‍ ആകെ 18 ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button