Latest NewsIndia

ഒക്ടോബറിൽ 21 ദിവസം ഇന്ത്യയൊട്ടാകെ ബാങ്ക് അവധി, അറിയേണ്ട കാര്യങ്ങൾ

ക്ടോബര്‍ മാസത്തെ അവധി ദിവസങ്ങള്‍ കൂടുതലും 'നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട്' എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്.

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിനങ്ങളുടെ ലിസ്റ്റ് അനുസരിച്ച്‌ ഒക്ടോബറില്‍ 21ഓളം അവധി ദിനങ്ങളുണ്ട്. എന്നാല്‍ ചില തീയതികളില്‍ ചില സ്ഥലങ്ങളിലെ ബാങ്കുകള്‍ക്ക് മാത്രമാണ് അവധിയുള്ളത്. എല്ലാ അവധി ദിനങ്ങളും എല്ലാ ബാങ്കുകള്‍ക്കും ബാധകമല്ല.

ആര്‍ബിഐയുടെ നിര്‍ബന്ധിത അവധി ദിവസങ്ങളുടെ പട്ടിക ‘നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേ’ എന്നീ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഒക്ടോബര്‍ മാസത്തെ അവധി ദിവസങ്ങള്‍ കൂടുതലും ‘നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട്’ എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്.

ഒക്ടോബര്‍ മാസത്തെ അവധി ദിനങ്ങളുടെ പൂര്‍ണ്ണ പട്ടിക കാണം:

ഒക്ടോബര്‍ 1 – ബാങ്ക് അക്കൗണ്ടുകളുടെ അര്‍ദ്ധവാര്‍ഷിക ക്ലോസിംഗ് (ഗാങ്‌ടോക്ക്)
ഒക്ടോബര്‍ 2 – മഹാത്മാ ഗാന്ധി ജയന്തി (എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം)
ഒക്ടോബര്‍ 3 – ഞായറാഴ്ച
ഒക്ടോബര്‍ 6 – മഹാലയ അമാവാസി (അഗര്‍ത്തല, ബെംഗളൂരു, കൊല്‍ക്കത്ത)

ഒക്ടോബര്‍ 7 – മേരാ ചൗറന്‍ ഹൗബ ലൈനിംഗ്‌തൗ സനാമഹി (ഇംഫാല്‍)

ഒക്ടോബര്‍ 9 – രണ്ടാം ശനിയാഴ്ച

ഒക്ടോബര്‍ 10 – ഞായറാഴ്ച

ഒക്ടോബര്‍ 12 – ദുര്‍ഗ്ഗ പൂജ (അഗര്‍ത്തല, കൊല്‍ക്കത്ത)

ഒക്ടോബര്‍ 13 – ദുര്‍ഗ്ഗ പൂജ (മഹാ അഷ്ടമി) (അഗര്‍ത്തല, ഭുവനേശ്വര്‍, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്ന, റാഞ്ചി)

ഒക്ടോബര്‍ 14 – ദുര്‍ഗാ പൂജ, ദസറ, മഹാ നവമി, ആയുധ പൂജ (അഗര്‍ത്തല, ബെംഗളൂരു, ചെന്നൈ, ഗാങ്‌ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗര്‍, തിരുവനന്തപുരം)

ഒക്ടോബര്‍ 15 – ദുര്‍ഗ പൂജ, ദസറ, വിജയ ദശമി) (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)

ഒക്ടോബര്‍ 16 – ദുര്‍ഗാ പൂജ (ഗാങ്ടോക്ക്)

ഒക്ടോബര്‍ 17 – ഞായറാഴ്ച

ഒക്ടോബര്‍ 18 – കതി ബിഹു (ഗുവാഹത്തി)

ഒക്ടോബര്‍ 19– പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിനം, ബറവാഫത്ത് (അഹമ്മദാബാദ്, ബേലാപ്പൂര്‍, ഭോപ്പാല്‍, ചെന്നൈ, ഡെറാഡൂണ്‍, ഹൈദരാബാദ്, ഇംഫാല്‍, ജമ്മു, കാണ്‍പൂര്‍, കൊച്ചി , ലക്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, റായ്പൂര്‍, റാഞ്ചി, ശ്രീനഗര്‍, തിരുവനന്തപുരം)

ഒക്ടോബര്‍ 20 – മഹര്‍ഷി വാല്‍മീകിയുടെ ജന്മദിനം, ലക്ഷ്മി പൂജ, ഈദ്-ഇ-മിലാദ് (അഗര്‍ത്തല, ബെംഗളൂരു, ചണ്ഡീഗഡ്, കൊല്‍ക്കത്ത, ഷിംല)

ഒക്ടോബര്‍ 22 – ഈദ്-ഇ-മിലാദ്-ഉള്‍-നബി (ജമ്മു, ശ്രീനഗര്‍)

ഒക്ടോബര്‍ 23 – 4-ാം ശനിയാഴ്ച

ഒക്ടോബര്‍ 24 – ഞായര്‍

ഒക്ടോബര്‍ 26 – ആക്സഷന്‍ ദിനം (ജമ്മു, ശ്രീനഗര്‍)
ഒക്ടോബര്‍ 31 – ഞായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button