Kerala

തിരുവനന്തപുരം-ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് ഓടി: ഒഴിവായത് വന്‍ ദുരന്തം

കൊല്ലം ● തിരുവനന്തപുരം-ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് കിലോമീറ്ററുകളോളം ഓടി. കൊല്ലം മുതല്‍ ഓച്ചിറ വരെയാണ് പല സ്റ്റേഷനുകളും കടന്ന് ട്രെയിന്‍ ഓടിയത്. മറ്റു ട്രെയിനുകള്‍ ഒന്നും കടന്നു വരാഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തെത്തുടര്‍ന്ന് ഒന്നര മണിക്കൂറോളമായി ട്രെയിന്‍ ഓച്ചിറ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ലോക്കൊപൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button