മലപ്പുറം: ശരിയാക്കാനായി നൽകിയ ഫോണിൽ നിന്നും രഹസ്യചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിവാഹം കഴിക്കാനുള്ള യുവാവിന്റെ ശ്രമം ചൈൽഡ് ലൈൻ ഇടപെട്ട് തടഞ്ഞു. തന്നെ ബാലവിവാഹത്തിന് നിർബന്ധിക്കുകയാണെന്ന് പെൺകുട്ടി സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ ഇക്കാര്യം അറിയുകയും വിവാഹം തടയുകയുമായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കൗൺസെല്ലിങ് ചെയ്തപ്പോഴാണ് നൗഷാദ് എന്ന ഈ യുവാവ് പീഡിപ്പിച്ചതായി കുട്ടി പറയുന്നത്.
മൊബൈൽകട നടത്തുകയായിരുന്ന നൗഷാദ് പെൺകുട്ടി ശരിയാക്കാനായി നൽകിയ ടേബിൾ നിന്നും ചിത്രങ്ങൾ എടുക്കുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപിച്ചുവെന്നുമാണു പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ വീട്ടുകാർ ഇക്കാര്യം അറിഞ്ഞതോടെ ചിത്രങ്ങൾ കാട്ടി പെൺകുട്ടിയെ വിവാഹം കഴിച്ചു തരാൻ ആവശ്യപ്പെട്ടു. ഇതോടെ കുട്ടിയെ രഹസ്യമായി വിവാഹം കഴിച്ചു നൽകാൻ വീട്ടുകാർ തീരുമാനിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയൽ വകുപ്പുകൾ അനുസരിച്ചാണ് നൗഷാദിനെതിരെ കേസ്. കൂടുതൽ കുട്ടികൾ നൗഷാദിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന് ചൈൽഡ് ലൈൻ അധികൃതർ വ്യക്തമാക്കി.
Post Your Comments