Technology

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് എട്ടിന്റെ പണി

ന്യൂയോര്‍ക്ക്● ബ്രൌസറിലോ, മൊബൈലിലോ ഫേസ്ബുക്ക്‌ ലോഗിന്‍ ചെയ്തിട്ട ശേഷം ഇന്റര്‍നെറ്റില്‍ അശ്ലീലം തെരയുന്നയാളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. ഫേസ്ബുക്ക്‌ തന്നെ നിങ്ങള്‍ക്ക് എട്ടിന്റെ പണിതരും. എങ്ങനെയെന്നല്ലേ? ലോഗിന്‍ ചെയ്ത ശേഷം നിങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും ഫേസ്ബുക്കിനു നിരീക്ഷിക്കാന്‍ കഴിയും. പോണ്‍ വെബ്‌സൈറ്റുകളും മറ്റു അശ്ലീല വെബ്സൈറ്റുകളും തങ്ങളുടെ വെബ്‌സൈറ്റില്‍ ഫേസ്ബുക്ക്‌ പ്ലഗ്ഇന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഷെയര്‍ ചെയ്യാനും ലൈക് ചെയ്യാനും മറ്റുമായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഈ പ്ലഗിനുകള്‍ വഴിയാണ് ഫേസ്ബുക്ക്‌ നിങ്ങളെ ട്രാക്ക് ചെയ്യുക.

ആരുടെയെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് നെയിം നല്‍കിയാല്‍ അയാള്‍ ഏതെല്ലാം സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്ന അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകളും ഇപ്പോള്‍ ലഭ്യമാണെന്ന് സോഫ്റ്റ വെയര്‍ എഞ്ചിനീയര്‍ ബ്രെറ്റ് തോമസ് പറയുന്നു. വൈദഗദ്ധ്യമുള്ള ആര്‍ക്കും ലോകത്തെവിടെയിരുന്നും ഇത്തരത്തില്‍ നിങ്ങളുടെ ബ്രൗസിങ് ലിസ്റ്റ് ശേഖരിക്കാന്‍ കഴിയും. ഈ വിവരങ്ങള്‍ പിന്നിട് വ്യക്തിഹത്യക്കു വരെ ഉപയോഗിച്ചേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അത്കൊണ്ട് ഇത്തരം ഫാന്റസികള്‍ ഉള്ളവര്‍ ഫേസ്ബുക്ക്‌ ലോഗ് ഔട്ട്‌ ചെയ്തശേഷമേ അതിലേക്ക് പോകാവൂ. കൂടുതല്‍ സുരക്ഷിതത്വത്തിന് വി.പി.എന്‍ അല്ലെങ്കില്‍ പ്രത്യേകം ബ്രൌസറോ ഉപയോഗിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button