കൊച്ചി● ശബരിമലയിൽ പണംവാങ്ങി ദര്‍ശനം അനുവദിക്കുന്ന വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇക്കാര്യത്തില്‍ മുന്‍പ് ഹൈക്കോടതിയില്‍ ദേവസ്വംബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് പാരയായി മാറിയിരിക്കുന്നത്.
ശബരിമലയിൽ പണംവാങ്ങി ദർശനമാകാമെന്ന് ദേവസ്വംബോർഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍.ആര്‍.ഐക്കാരില്‍ നിന്ന് 25 ഡോളറിനുതുല്യമായ പണം വാങ്ങാമെന്നായിരുന്നു സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചത്.
ശബരിമലയിൽ വി.ഐ.പി ദർശനം ഒഴിവാക്കണമെന്നും ദർശനത്തിനു പാസ് ഏർപ്പെടുത്താമെന്നും കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പ്രയാർ തള്ളിയിരുന്നു. എല്ലാദിവസവും നട തുറന്നിരിക്കുന്നത് പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിലും പ്രയാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
Post Your Comments