ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയ ബുലന്ദ്ഷര്‍ കൂട്ടമാനഭംഗത്തില്‍ അറസ്റ്റിലായ ആറു പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനമായ അമ്പതിലേറെ കൂട്ടമാനഭംഗങ്ങളും കൊള്ളകളും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങള്‍ പ്രതികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.
ജൂണ്‍ 30ന് രാജസ്ഥാനിലെ ഹുനുമാന്‍ഘട്ടിലുള്ള കുടുംബത്തെ ആക്രമിച്ചുവെന്നും പ്രായപൂര്‍ത്തയാകാത്തെ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായും മുഖ്യപ്രതിയായ സലിം ബവാരിയ മൊഴില്‍ നല്കി. മാനഭംഗത്തിനു ശേഷം പെണ്‍കുട്ടിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഈ കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നു.
ദേശീയപാത-91ല്‍ ജൂലായില്‍ മാത്രം നാല് കൊള്ളകള്‍ നടത്തി. ഖുജ്റയില് ഒരു കൂട്ടമാനഭംഗവും നടത്തിയതായും സലീം മൊഴി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിനു പുറമേ ഛത്തീസ്ഗഢ്, രാജസ്ഥാന്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തങ്ങള്‍ അതിക്രമങ്ങള്‍ നടത്തിയതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബുലന്ദ്ഷര്‍, ഭഗ്പത്, ഷാംലി, നൈനിറ്റാള്‍, റാഞ്ചി, ബിഹാര്‍ ഷെരിഫ്, പട്ന, അസന്‍സോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്.
ജൂലായ് 29ന് നോയിഡയില്‍ നിന്നും ഷാജഹാന്‍പുരിലേക്ക് പോയ കുടുംബത്തെയാണ് ദേശീയപാത-91ല്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുകയും അമ്മയെയും പതിമൂന്നുകാരിയായ മകളെയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുടുംബത്തിലെ പുരുഷന്മാരെ കെട്ടിയിട്ടശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സഹായത്തിനായി പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചുവെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നു ഇരകള്‍ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയതായിരുന്നു ഈ സംഭവം.
Post Your Comments