ന്യൂഡല്‍ഹി:പ്രതികൂല സാഹചര്യത്തിലും രാജ്യം കാക്കുന്ന സൈനികര്‍ക്ക് പിന്തുണയര്‍പ്പിക്കാനും ആത്മവിശ്വാസം പകരാനും ലക്ഷ്യമിട്ടാണ് വ്യത്യസ്തമായ രക്ഷാബന്ധന്‍ ആഘോഷത്തിന് ഇത്തവണ ബിജെപി തീരുമാനിച്ചത്.അതിന്റെ ഭാഗമായി സ്മൃതി ഇറാനി ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ എത്തി സൈനീകര്‍ക്ക് രാഖി കെട്ടി.
സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന ആദ്യ വനിതാ മന്ത്രിയാണ് സ്മൃതി ഇറാനി.സഹോദരിമാരെ സംരക്ഷിക്കാന്‍ പുരുഷന്‍മാര്‍ പ്രതിജ്ഞയെടുക്കുന്ന രക്ഷാബന്ധന്‍ ആഘോഷ വേളയില്‍ സിയാച്ചിനില്‍ എത്തുന്ന സ്മൃതി ഇറാനിക്ക് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ സൈന്യം മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാജ്യസേവനം നടത്തുന്ന സൈനികര്‍ക്ക് ഇത് ആത്മവിശ്വാസമേകുന്നാണ് കേന്ദ്രം കരുതുന്നത്.കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഭാരത-ചൈന അതിര്‍ത്തിയായ തവാങ്ങിലെ സൈനികര്‍ക്ക് രാഖി ബന്ധിച്ചു.. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി നഗരത്തില്‍ നടക്കുന്ന രക്ഷാബന്ധന്‍ പരിപാടിയിലും നിര്‍മല സീതാരാമന്‍ പങ്കെടുത്തു.
അനുപ്രിയ പട്ടേല്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൈനികര്‍ക്ക് രാഖി ബന്ധിച്ചു. മന്ത്രിമാരായ സുഷമ സ്വരാജ്, മനേക ഗാന്ധി, ഉമാഭാരതി, സാധ്വി നിരഞ്ജന്‍ ജ്യോതി എന്നിവരും വിവിധ അതിര്‍ത്തികളിലെ പരിപാടികളില്‍ സംബന്ധിച്ചു.
Post Your Comments