KeralaNewsIndia

ഭീമൻ കേക്കിൽ 70,000 മെഴുകു തിരികൾ കത്തിച്ച് , മലയാളിയുടെ സ്വാതന്ത്ര്യ ദിന സമ്മാനം

വാരണാസി:നമ്മൾ പിറന്നാൾ വേളകളിൽ കേക്കിൽ മെഴുകുതിരി കത്തിച്ചു ആഘോഷിക്കുന്നത് ഒരു പതിവ് കാഴ്ച ആണ്. എന്നാൽ നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഒരാൾ സ്വാതന്ത്ര്യ ദിനത്തിൽ 210 കിലോ തൂക്കമുള്ള ഭീമൻ കേക്കിൽ 70,000 മെഴുകു തിരികൾ കത്തിച്ചു വിസ്മയം തീർത്തിരിക്കുകയാണ്.മലയാളിയും വാരണാസിയിൽ ജനിച്ചു വളർന്ന ഡോ ജഗദീഷ് പിള്ള ആണ് ഈ അത്ഭുതം കാണിച്ചത്. വിവിധ കല – സാംസ്‌കാരിക പരിപാടികളും ഇതിനു മുന്നോടിയായി നടന്നു .വാരണാസിയിലെ പ്രശസ്ത വയലിനിസ്റ്റുകൾ ഒരുക്കിയ സംഗീത വിരുന്നു കാണികൾക്കു ആവേശം പകർന്നു .വാരണാസിയിലെ സംഗീത വിദ്വാന്മാർ ഒത്തൊരുമിച്ചു ദേശീയ ഗാനം ആലപിച്ചപ്പോൾ ജഗദീഷ് മെഴുകു തിരികളിൽ ദീപം തെളിയിച്ചാണ് ഉൽഘാടനം നടത്തിയത്.
എല്ലാ മേഖലകളിലും വ്യത്യസ്തത പരീക്ഷിച്ചു വിജയിപ്പിക്കുന്ന ജഗദീഷ് ,സ്വാതത്ര്യ ദിനത്തിലും ആ പതിവ് തെറ്റിച്ചില്ല.മൈക്സ് ഹാർഡ് ലെമണൈഡ് എന്ന കാലിഫോർണിയൻ ശീതള പാനീയ സ്ഥാപനം 13 ഏപ്രിൽ 2016 നു സൃഷ്‌ടിച്ച 50,151 മെഴുകുതിരികൾ കത്തിച്ചതിന്റെ ഗിന്നസ് റെക്കോർഡ് നേട്ടം ഇനി ഭാരതത്തിന്റെ ഈ അതുല്യ പ്രതിഭക്കു സ്വന്തം. കാശിയിലെ മഹ്മൂർഗഞ്ചിൽ സ്ഥിതി ചെയ്യുന്ന മഹേശ്വരി ഭവനിൽ വെച്ച് 210 കിലോ തൂക്കം ഉള്ള ഭീമൻ കേക്കിൽ 70,000 മെഴുകുതിരികൾ കത്തിച്ചു.മെഴുകുതിരികൾ കത്തിക്കാൻ ജാതി മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും ഒത്തുകൂടി.തീ പടർന്നു പിടിക്കാതെ ഇരിക്കുവാൻ ഉള്ള എല്ലാ വിധ പ്രതിരോധ നടപടികളും ഒരുക്കിയിരുന്നു. 4 മാസം മുൻപ് അമേരിക്കൻ സ്വദേശികൾ സൃഷ്‌ടിച്ച ലോക റെക്കോർഡ് ഭേദിച്ചതിലൂടെ നമ്മൾ എല്ലാ ഭാരതീയരുടെയും അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ജഗദീഷ് .

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ വി ബാലാജി വയലിനിൽ ദേശഭക്തി ഗീതം അവതരിപ്പിച്ചു.അദ്ദേഹത്തോടൊപ്പം വിജയാനന്ദ് യാദവ്, നീരജ് കുമാർ ശർമ്മ , പണ്ഡിറ്റ് വിഭാഷ് മഹാരാജ് ,പണ്ഡിറ്റ് അങ്കിത് പരേഖ് ,അത് ശങ്കർ തുടങ്ങിയ കാശിയിലെ സംഗീത വിദ്വാന്മാർ ദേശഭക്തി ഗാനങ്ങൾ ആലപിക്കാൻ അണിനിരന്നു.

അന്താരാഷ്ട്ര യോഗ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ എൻവലപ് (യോഗ എൻവലപ് ,അതിൽ യോഗയുടെ 100 ഗുണങ്ങളും വിവരിച്ചിട്ടുണ്ടായിരുന്നു ) നിർമിച്ചു ഗിന്നസ് റെക്കോർഡ് നേടിയിരുന്നു.അത് കൂടാതെ നമ്മൾ അധികം ആർക്കും അറിയാത്ത നമ്മുടെ ത്രിവർണ പതാക സ്വീകരിച്ച ദിവസം (22 ജൂലൈ ) ഇദ്ദേഹം 16,200 പോസ്റ്റ് കാർഡുകളുടെ നീണ്ട നിര ഒരുക്കി ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു.

ഇത് ജഗദീഷിന്റെ 4 -മതു ഗിന്നസ് റെക്കോർഡ് ആണ് .ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ടി വി അനിമേഷൻ ചിത്രം പൂർത്തിയാക്കി ലോകം മുഴുവൻ ഒരേ സമയം സംപ്രേഷണം ചെയ്താണ് ഗിന്നസ് ജൈത്ര യാത്ര ആരംഭിച്ചത്. 3 മണിക്കൂർ 34 മിനിറ്റ് 18 സെക്കന്റ് കൊണ്ടാണ് ജഗദീഷ് “എല്ലി ദി ക്ലെവർ ” എന്ന അനിമേഷൻ ചിത്രം പൂർത്തിയാക്കിയത്. 3 മാസത്തെ കാലയളവിൻ 3 ഗിന്നസ് ലോക റെക്കോർഡുകൾ ആണു ഇദ്ദേഹം സ്വന്തമാക്കിയത്.വാരാണാസിയെ ആസ്പദമാക്കി 100 ഡോക്യൂമെന്ററികളും ,ഏറ്റവും കൂടുത്താം ഭാഷകളിൽ തർജമ ചെയ്യുന്ന ഡോക്യൂമെന്ററിയും പൂർത്തിയാക്കി കഴിഞ്ഞു ഇദ്ദേഹം.

വെറും ലോക റെക്കോർഡ് സൃഷ്ടിക്കുക എന്നത് അല്ല ഇദ്ദേഹത്തിന്റെ ലക്‌ഷ്യം.ഓരോ റെക്കോർഡ് സൃഷ്ടിക്കുന്നതിലൂടെ ഇദ്ദേഹം ഓരോ സന്ദേശം ആണു നമുക് നല്കാൻ ഉദ്ദേശിക്കുന്നത് .നമ്മുടെ ഭാരതത്തിന്റെ ഐക്യം ആണു ജഗദീഷ് ഈ ഭീമൻ കേക്ക്ഉം70,000 മെഴുകുതിരികൾ കത്തിച്ചതു കൊണ്ടും ഉദ്ദേശിക്കുന്നത് .ഈ വരുന്ന ഓഗസ്റ്റ് അവസാന വാരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റർ പെയിന്റിംഗ് പ്രദർശനം ഒരുക്കാൻ ഉള്ള തയ്യാറെടുപ്പും ഇദ്ദേഹം നടത്തുന്നുണ്ട് . “ബേട്ടി ബചാവോ, ബേട്ടി പഠാവോ ” എന്ന സന്ദേശത്തെ ആസ്പദമാക്കി ആണു ഈ പോസ്റ്റർ പെയിന്റിംഗ് പ്രദർശനം .കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിന്റെ പരിപൂർണ പിന്തുണയും സഹകരണവും ഇതിനായി ഇദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു.

ഒരു വർഷത്തിനുള്ളിൽ 20 ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഭാരതത്തിലെ ഏറ്റവും കൂടുതൽ ഗിന്നസ് ലോക റെക്കോർഡുകൾ ഉള്ള വ്യക്തി ആവുക എന്നതാണ് ജഗദീഷിന്റെ സ്വപ്നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button