Uncategorized

കശ്മീർ പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി യു.എസ്

വാഷിങ്ടൺ: കാശ്മീർ പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി യു.എസ്. കശ്മീർ വിഷയത്തിൽ തങ്ങൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച ചെയ്യേണ്ടതും, തീരുമാനങ്ങൾ എടുക്കേണ്ടതും ഇന്ത്യയും പാകിസ്ഥാനുമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് എലിസബത്ത് ട്രുഡോ പറഞ്ഞു. കൂടാതെ ഇതിനായി രണ്ട് രാജ്യങ്ങൾക്ക് വേണ്ട സഹായവും നൽകുമെന്നും ഇവർ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ തങ്ങളും ഉത്കണ്ഠാകുലരാണെന്നും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button