കാഞ്ഞിരപ്പള്ളി: നിധി തേടി വീടിനുൾവശം കുഴിച്ച 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയും മകനും സഹായികളുമുൾപ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവടിന് സമീപത്ത് അച്ഛനും മകനും മാത്രം താമസിക്കുന്ന ക്രിസ്ത്യൻ തറവാടിനുള്ളിലാണ് നിധിയുണ്ടെന്ന ധാരണയിൽ കുഴിച്ചത്. വീടിനുള്ളിൽ നിധിയുണ്ടെന്ന് സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് അറിയിച്ചതിനെ തുടർന്നാണ് കിടങ്ങുകൾ തീർത്തതെന്ന് വീട്ടുടമ പറഞ്ഞു.
പോലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് വ്യാഴാഴ്ച്ച രാത്രി പരിശോധന നടത്തിയത്. വർഷങ്ങളായി വീട് കേന്ദ്രീകരിച്ച് മന്ത്രവാദം നടക്കുന്നതായി പരാതി ഉണ്ടായിരുന്നു. വിഗ്രഹങ്ങളും രൂപങ്ങളും വീടിനുള്ളിലും, പരിസരത്തും സ്ഥാപിച്ച് പൂജകൾ നടത്തി വരുന്നതായും കണ്ടെത്തി. മൂന്നു കിടങ്ങുകലാണ് നിധികണ്ടെത്തുന്നതിനായി കുഴിച്ചിട്ടുള്ളത് .
സ്പോട്ട് ലൈറ്റുകളും ഓക്സിജൻ മാസ്കുകളുടെയും സഹായത്തിലാണ് 15 അടിയോളം ആഴത്തിലുള്ള കുഴികൾ എടുത്തിരിക്കുന്നത് .വീട്ടിനകത്തും പുറത്തും പൂജകളും നടക്കുന്നുണ്ടായിരുന്നു. എറണാകുളം, പാലക്കാട്, കണ്ണുർ, മലപ്പുറം, ചാവക്കാട് സ്വദേശികളെയാണ് കുഴി എടുക്കാൻ സഹായിച്ചതിനു പോലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments