ന്യൂഡല്‍ഹി : കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെ രക്ഷാബന്ധന്‍ ആഘോഷം സിയാച്ചിനിലെ പട്ടാളക്കാര്‍ക്കൊപ്പം. കേന്ദ്ര പ്രതിരോധ മന്ത്രാലയം യാത്രയ്ക്ക് അനുമതി നല്‍കിയതോടെ ആഗസ്റ്റ് 18ന് സ്മൃതി ഇറാനി സിയാച്ചിനിലേക്ക് യാത്ര തിരിക്കും.
സ്മൃതി ഇറാനിയെ കൂടാതെ എന്‍ഡിഎ മന്ത്രിസഭയിലെ മറ്റ് 8 വനിത മന്ത്രിമാരും ഉണ്ട്. അവര്‍ പട്ടാളക്കാര്‍ക്കൊപ്പമാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ശക്തി പറയുന്നതാണ് രക്ഷാബന്ധന്‍ ദിനാഘോഷങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍.
Post Your Comments