കൊല്ലം● ഒരു കാലത്ത് കേരള രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന സി.പി.ഐ നേതാവും മുന്‍ വിവരാവകാശ കമ്മീഷണറുമായിരുന്ന സോണി.ബി. തെങ്ങമത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി കഴിഞ്ഞദിവസം ഞങ്ങള്‍ വാര്‍ത്ത പ്രസിദ്ധീരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് വായിച്ചറിഞ്ഞ നിരവധി സുഹൃത്തുക്കള്‍ സഹായവും വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയും അതിലേക്കായി അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവരുടെ ആവശ്യപ്രകാരം അക്കൗണ്ട് നമ്പര്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു.
NAME : SHEEJA
ACCOUNT NO: 916010032253820
SWIFT CODE: AXISINBB113
IFSCode : UTIB0000694
Customer ID: 851554818
AXIS BANK LTD, KARAMANA BRANCH
TRIVANDRUM, KERALA, INDIA
സോണി ബി. തെങ്ങമത്തിന്റെ ഈ അവസ്ഥയില്‍ അദ്ദേഹത്തിനും കുടുംബത്തിനും സഹായഹസ്തവുമായി മുന്‍ എ.ഐ.എസ്.എഫ്/ എ.ഐ.വൈ.എഫ്- എസ്.എഫ്.ഐ/ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും മുന്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. അയൂബ് ഖാന്, പത്രപ്രവര്ത്തകാനായ നാരായണ മൂര്‍ത്തി, മുന്‍ ദേശാഭിമാനി കറസ്പോണ്ടന്റും മുന്‍ രാജ്യസഭാംഗംവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ഒ.ജെ ജോസഫിന്റെ മകന് ലാലു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളും പഴയകാല സഖാക്കളും രംഗത്തെത്തിയിരുന്നു.
ഒരു കാലത്ത് തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവതയുടെ സിരകളില്‍ വിപ്ലവത്തിന്റെ അഗ്നിപകര്‍ന്ന യുവ നേതാവായിരുന്നു മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.ഐ നേതാവുമായ തെങ്ങമം ബാലകൃഷ്ണന്റെ മകനുമായ സോണി ബി.തെങ്ങമം. എട്ടുമാസം മുന്‍പ് ബാധിച്ച മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് എന്ന രോഗമാണ് സോണിയെ തകര്‍ത്തത്. തലച്ചോറില്‍ നിന്നും സന്ദേശങ്ങള്‍ കാലിലേക്ക് എത്താത്ത, ലക്ഷത്തില്‍ ഒരാളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വരോഗമാണിത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സോണി. ഒരു ഇന്ജക്ഷന് തന്നെ മാത്രം ഒരു ലക്ഷം രൂപയോളം ചെലവുവരും. മൂര്‍ഛിച്ചതോടെ കിടക്കയില്‍ നിന്നും ചലിക്കനാവാത്ത അവസ്ഥയായി. തുടര്‍ന്ന് സംസാരശേഷിയും ഭാര്യയേയും മകളേയും പോലും തിരിച്ചറിയാനാവാത്ത വിധം ഓര്‍മശക്തിയും നഷ്ടപ്പെട്ടു.ഭാര്യയേയും മകളേയും പോലും തിരിച്ചറിയാനാവാത്ത വിധം ഓര്‍മശക്തിയും നഷ്ടപ്പെട്ടു.
തിരുവനന്തപുരം ജില്ലാകോടതിയില്‍ ഹെഡ്ക്ലാര്ക്കായ ഭാര്യ ഷീജ ജോലിയില്‍ നിന്നും അവധിയെടുത്ത് ഒപ്പം നിന്ന് ചികിത്സ നടത്തിവരുകയായിരുന്നു. ഷീജയും ഒരു അപൂര്‍വ രോഗത്തിന് കീഴടങ്ങിയിരുന്നു. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടായിരുന്നു ഈ കുടുംബം അനുഭവിച്ച് വന്നിരുന്നത്. ഇവരുടെ കഷ്ടപ്പാടുകള്‍ കേട്ടറിഞ്ഞ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് സഹായഹസ്തവുമായെത്തുകയായിരുന്നു. ഗാന്ധിഭവനിലേക്ക് മാറ്റിയ സോണിയെ കൂടെ നിന്ന് പരിചരിക്കാനായി ഭാര്യയും മൂന്നുവയസുകാരിയായ മകളും ഗാന്ധിഭവനില്‍ താമസിക്കുകയാണ്.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന സോണി എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറിയായും സിപിഐ ദേശീയ സെക്രട്ടറി എ.ബി.ബര്‍ദാന്റെ സെക്രട്ടറിയായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. സി.പി.ഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ ചുമതലകളും വഹിച്ചു.
വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്തായിരുന്നു കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് സി.പി.ഐ നേതൃത്വം സോണിയെ വിവരാവകാശ കമ്മീഷണറാക്കിയത്. സാമ്പാദ്യം ഒന്നുമില്ലാതെ രോഗപീഡയാല്‍ ദുരിതം അനുഭവിച്ച സോണിക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ പദവി.
അസുഖത്തിനിടയിലും മുടങ്ങാതെ ഓഫീസിലെത്തുകയും ബന്ധപ്പെട്ട ഫയലുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു. നടക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ പരസഹായത്തോടെ വീല്‍ചെയറിലായിരുന്നു ജോലിക്ക് എത്തിയിരുന്നത്. അസുഖത്തിനിടയിലും മുടങ്ങാതെ ഓഫീസിലെത്തുകയും ബന്ധപ്പെട്ട ഫയലുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു. നടക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ പരസഹായത്തോടെ വീല്‍ചെയറിലായിരുന്നു ജോലിക്ക് എത്തിയിരുന്നത്. സോണിയെ വിവരാവകാശ കമ്മീഷണറാക്കിയതിനെതിരെ അന്ന് യു.ഡി.എഫ് വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും സോണി കമ്മീഷണറായി തുടര്‍ന്നുവെന്നത് അദ്ദേഹത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു.
Post Your Comments