തിരുവനന്തപുരം: എൻജി.’ ഇയർ ഔട്ടിനു’ ആശ്വാസമായി പുതിയ നിലപാട്. കൂടുതൽ വിഷയങ്ങളിൽ തോറ്റ് ഇയർ ഔട്ട് ആകുന്ന വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങൾ പഠിക്കാൻ അതെ കോളേജിൽ തന്നെ അവസരമൊരുക്കും. അടുത്ത ബാച്ചിന്റെ കൂടെ ഈ വിഷയങ്ങൾ പഠിക്കുന്നതിനു കുട്ടികളിൽ നിന്ന് ഫീസ് വാങ്ങരുതെന്നും അഥവാ ഫീസ് വാങ്ങിയാൽ നാമമാത്രമായിരിക്കണമെന്നും സർക്കാർ നിർദേശിച്ചു.
എൻജിനീയറിങ് മേഖലയിൽ കോഴ്സ് ജയിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയും പഠനത്തിന്റെ നിലവാരം താഴുകയും ചെയ്ത സാഹചര്യത്തിലാണ് വിദ്യാഭാസമന്ത്രി സി കെ രവീന്ദ്രൻ ഇടപെട്ട് സർവകലാശാല ഇയർ ഔട്ട് സംവിധാനം ഏർപ്പെടുത്തിയത്. വിദ്യാർത്ഥി ആത്‍മഹത്യയുടെ പേരിൽ ഇയർ ഔട്ട് സംവിധാനം ഉപേക്ഷിക്കേണ്ട നിലപാടിലാണ് സർവകലാശാലയും സർക്കാരും.
47 ക്രെഡിറ്റ് വേണമെന്നായിരുന്നു ഇയർ ഔട്ട് സംവിധാനത്തിന്റെ ആദ്യ വ്യവസ്ഥ. പിന്നീടത് 35 ആക്കി. വിദ്യാർത്ഥികളുടെ എതിർപ്പിനെ തുടർന്ന് തിയറിക്ക് 20 ഉം പ്രാക്ടിക്കലിനു ആറുമാക്കി. കോളേജുതല ആദ്യ പരീക്ഷകളിൽ 6 ലാബ് പരീക്ഷയ്ക്കും കൂടി 6 ക്രെഡിറ്റ് കിട്ടാൻ പ്രയാസമില്ല. പരീക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ ഫലം പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി പരീക്ഷക്കും വിജയിക്കാത്തവർക്കാണ് വര്ഷം നഷ്ടമാകുന്നത്.
സർവകലാശാലയുടെ കണക്കനുസരിച് സപ്പ്ളിമെന്ററി പരീക്ഷയും കഴിഞ്ഞ് 84 ശതമാനം കുട്ടികളാണ് രണ്ടാം വർഷത്തേക്ക് കടന്നത്.ആശങ്ക അകറ്റാൻ വേണ്ടി ഓഗസ്റ്റ് 10നു വിദ്യാഭ്യാസമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഇയർ ഔട്ടായ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളുമായി സംസാരിക്കും.
Post Your Comments