കൊല്ലം : ഐ എസ് തീവ്രവാദ കേന്ദ്രത്തിൽ എത്തിയവരും സ്വർണ കടത്തു കേസിൽ പിടികിട്ടാത്തവരും രാജ്യം വിട്ടത് ഒരേ കേന്ദ്രം വഴിയെന്ന് ഇന്റെലിജൻസ് വൃത്തങ്ങൾ .കേരളത്തിൽ പണം കൊടുത്ത് ആളുകളെ മത പരിവർത്തനത്തിനിടയാക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണമാണ് ഇന്റെലിജൻസ് വൃത്തങ്ങളെ ഇത്തരമൊരു ദിശയിലേക്ക് വഴി തിരിച്ച് വിട്ടത്. നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ മൂന്നു പേരെയാണ് പിടികിട്ടാനുള്ളത്.മൂവാറ്റു പുഴ സ്വദേശി പി എ ഫൈസൽ ,എടപ്പള്ളി സ്വദേശി താരിഖ് മുഹമ്മദ് ,കലൂരിലെ നിബു മാത്യു വർഗീസ് എന്നിവരെയാണ് ഇന്റെലിജൻസ് വൃത്തങ്ങൾ അന്വേഷിക്കുന്നത്.
പ്രതികൾക്കെതിരെ ‘കോഫെ പോസ ‘ചുമത്തിയതോടൊപ്പം ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.വിമാനത്താവള അധികൃതരുടെ സഹായത്തോടെ രണ്ടായിരം കിലോഗ്രാം സ്വർണം കടത്തിയ കേസിലെ പ്രതിയാണ് ഫൈസൽ. നിബു മാത്യു വർഗീസ് വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് വിദേശത്തേക്ക് കടന്നത്. ഇയാളുടെ പേരിൽ പാസ്പോർട്ട് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Post Your Comments