ഡല്‍ഹി : സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെയോഗത്തില് പങ്കെടുക്കുന്നതിനായി ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഇസ്ലാമാബാദിലെത്തി.ഇസ്ലാമാബാദിലെത്തിയ സിങ് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി നിസാര്‍ അലിഖാന്റെ അഡിഷനല്‍ സെക്രട്ടറി അമീര്‍ അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ കശ്മീരിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കങ്ങള്‍ ശക്തമായിരിക്കുന്നതിനിടെയാണ് രാജ്നാഥ് സിങിന്റെ പാക്കിസ്ഥാന് സന്ദര്‍ശനം.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദം എന്നീ വിഷയങ്ങള്‍ രാജ്നാഥ് സിങ് സാര്‍ക്ക് ഉച്ചകോടിയില്‍ ഉന്നയിക്കുമെന്നാണ് സൂചനകള്‍. ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന് പിന്തുണയ്ക്കുന്നതിനെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിനെയും കുറിച്ച് സിങ് സാര്‍ക്ക് ചര്‍ച്ചയില്‍ സംസാരിച്ചേക്കും.അതേസമയം രാജ്നാഥ് സിങിന്റെ സന്ദര്‍ശനത്തിനെതിരെ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയിദ് സലാഹുദീന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്നാഥ് സിങിനെ സ്വീകരിച്ചതിന് പാക്കിസ്ഥാന് സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Post Your Comments