ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി നടത്തിയ രാജി വാഗ്ദാനം കേന്ദ്രനേതൃത്വം അംഗീകരിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ 2014ലാണ് ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. തനിക്ക് 75 വയസ് ആകാറായെന്നും ഇതിനാലാണ് ഒഴിയുന്നതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പുതിയ മുഖ്യമന്ത്രിക്ക് അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ലഭിക്കുമെന്നും ആനന്ദിബെന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കിട്ടിയ അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചു. നരേന്ദ്രമോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നു. 2014ല്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനായി. സ്ത്രീകളെ ഓര്‍ത്തു പ്രവര്‍ത്തിച്ചുവെന്നും ആനന്ദിബെന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments