നൈനിറ്റാള്‍ : മീററ്റ് സ്വദേശികളായ സുമിത് റാത്തോഡും ഭാര്യ ശിവാനിയും അവധി ആഘോഷിക്കാനെത്തിയതാണ് നൈനിറ്റാളില്‍. പക്ഷേ അത് ഇങ്ങനെയാകുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. രാത്രിയില്‍ ജനാലച്ചില്ലു തകര്‍ക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികള്‍ ഞെട്ടിയുണര്‍ന്നത്. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ദമ്പതികള്‍ തൊട്ടുമുന്പില് പുലിയെക്കണ്ടു ഞെട്ടി. ഹോട്ടല്‍ മുറിക്കുള്ളില്‍ കയറിയ പുലി നേരെ പോയതു കുളിമുറിയിലേക്ക്. ധൈര്യം സംഭരിച്ച ഭര്‍ത്താവ് പുലിയെ കുളിമുറിയിലിട്ടു പൂട്ടി അലാം മുഴക്കി.
വനംവകുപ്പ് പുലിയെ കൊണ്ടുപോകാന്‍ ഇരുമ്പുകൂടുമായെത്തിയെങ്കിലും പുലി കുളിമുറിയുടെ വെന്റിലേറ്ററിലൂടെ ചാടി രക്ഷപ്പെട്ടു. വേട്ടനായ്ക്കളുടെ ആക്രമണം ഭയന്നാണു പുലി ഓടി ഹോട്ടല്‍മുറിയില്‍ കയറിയതെന്നാണ് വനംവകുപ്പ് അധികൃതരുടെ ഭാഷ്യം
Post Your Comments