ഹൈദരാബാദ് ● ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും പെണ്മക്കളും ജീവനൊടുക്കി. ഹൈദരാബാദിന് സമീപമുള്ള രംഗ റെഡ്ഢി ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ മൂന്ന് മക്കളുമായി ട്രെയിന്‍ മുന്പില് ചാടി ജീവനൊടുക്കുകയായിരുന്നു.
അഡിലാബാദിലെ ഇറിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് ജീവനക്കാരനായിരുന്ന ആത്മഹത്യ ചെയ്ത സത്യനാരായണന് (58) വെള്ളിയാഴ്ച രാത്രി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. സത്യനാരായണിന്റെ വിയോഗം താങ്ങാനാകാതെ ഭാര്യ മീര (51), മകള്‍ സ്വാതി (33), നീലിമ (28), മകന് ശിവരാമകൃഷ്ണന് (22) എന്നിവര്‍ ട്രെയിന്‍ മുന്പില് ചാടി മരിക്കുകയായിരുന്നു. സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് സൂചന.
Post Your Comments