Business

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍. മാസ വാടകയില്‍ വ്യത്യാസമൊന്നും വരുത്താതെ ഡാറ്റയുടെ ഫെയര്‍ യൂസേജ് പോളിസി ഉയര്‍ത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കുമെല്ലാം ഈ പുതുക്കിയ പ്ലാന്‍ പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും. പുതിയ താരിഫ് പുതുക്കല്‍ ലഭ്യമാകുന്ന പ്ലാനുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ബിബിജി യുഎല്‍ഡി 545 നിലവിലെ എഫ്‌യുപി 1ജിബിക്ക് ശേഷം 512 കെബിപിഎസാകുന്നത് 2 ജിബിവരെ പരിധി നല്‍കി. ബിബിജി കോമ്പോ യുഎല്‍ഡി 675 2 എംബിപിഎസ് സ്പീഡ് 2 ജിബിവരെ പരിധിയാക്കുകയും അടുത്ത 2 ജിബിവരെ 512 കെബിപിഎസ് ഡാറ്റ സ്പീഡ് നല്‍കുകയും ചെയ്തു. ബിബിജി യുഎല്‍ഡി 795 2എംബിപിഎസ് സ്പീഡ് 10 ജിബിവരെ നല്‍കുന്നുണ്ട്. അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസ,് വേഗവും ഉറപ്പുവരുത്തുന്നു. ബിബിജി കോമ്പോ യുഎല്‍ഡി 845 10 ജിബിവരെ 2 എംബിപിഎസ് വേഗമായിരിക്കും അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസും. ബിബിജി കോമ്പോ യുഎല്‍ഡി 945 പത്ത് ജിബി വരെ 2 എംബിപിഎസ് വേഗവും അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസ് വേഗവുമായിരിക്കും. ബിബിജി കോമ്പോ യുഎല്‍ഡി 990 പത്ത് ജിബിവരെ 2 എംബിപിഎസ് വേഗവും അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസ് വേഗവുമാണ്.

ബിബിജി കോമ്പോ യുഎല്‍ഡി999 പത്ത് ജിബിവരെ 4 എംബിപിഎസ് വേഗവും അടുത്ത പത്ത് ജിബിവരെ 512 കെബിപിഎസ് വേഗവുമാണ്. ബിബിജി യുഎല്‍ഡി 1495 40 ജിബിവരെ 4 എംബിപിഎസ് വേഗവും അടുത്ത 40 ജിബിവരെ 512 കെബിപിഎസ് വേഗവുമാണ്. ബിബിജി സ്പീഡ് കോമ്പോ യുഎല്‍ഡി 1745 വിഡിഎസ്എല്‍ 40 ജിബിവരെ 8 എംബിപിഎസ് വേഗവും അടുത്ത 40 ജിബിവരെ 512 കെബിപിഎസ് വേഗവുമാണ്. ബിബിജി കോമ്പോ യുഎല്‍ഡി 2799 40 ജിബിവരെ 4 എംബിപിഎസ് വേഗവും അടുത്ത 40 ജിബിവരെ 2 എംബിപിഎസ് വേഗവുമാണ്. ഇന്റര്‍നെറ്റ് സേവന വിപണിയില്‍ കൂടുതല്‍ മികച്ച ശ്രദ്ധ ലഭിക്കാനുള്ള കൂടുതല്‍ പ്ലാനുകള്‍ വരും ദിവസങ്ങളിലും ബിഎസ്എന്‍എലില്‍ നിന്നുണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button