ജമ്മു : സഹപ്രവര്‍ത്തകനെ കുത്തിയ ശേഷം ബിഎസ്എഫ് ജവാന് രക്ഷപ്പെട്ടു. രാവിലെ ജമ്മുവിലെ ബേലി അസ്മാത്, അഖ്നൂര്‍ സെക്ടറിലായിരുന്നു സംഭവം. ജമ്മുവില്‍ പൊലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാരായ രാജീവ് രഞ്ജനും രജ്ബിര്‍ സിങ്ങും തമ്മില്‍ കലഹം ഉണ്ടായി. ഇതിനിടെ രഞ്ജന്‍ രജ്ബിറിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് 10 വെടിയുണ്ടകളടങ്ങുന്ന ചെറിയ തോക്കുമായി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ രജ്ബിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജനെ കണ്ടെത്തുന്നതിനായി റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Post Your Comments