NewsInternational

കാബൂളിലെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ന്യൂനപക്ഷ ഷിയാവിഭാഗക്കാരുടെ പ്രകടനത്തിനുനേരേയുണ്ടായ 80 പേർ കൊല്ലപ്പെട്ടു . 200 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ് . കാബൂളില്‍ ദേ മസാങ്ങ് സര്‍ക്കിളില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് ആളുകള്‍ക്കിടയിലാണ് ചാവേര്‍ ആക്രമണം നടന്നത്. സംഭവത്തിന്‍ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് ബന്ധുമുള്ള വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഷിയാ ഹസാരവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനം.തുര്‍ക്ക്‌മെനിസ്താനില്‍നിന്ന് കാബൂളിലേക്ക് തങ്ങളുടെ താമസമേഖലയിലൂടെ വരുന്ന 500 കെ.വി. വൈദ്യുതലൈനിന്റെ ഗതിമാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.ഇതിനിടയിലേക്ക് മൂന്ന് ചാവേറുകള്‍ നുഴഞ്ഞുകയറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button