ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്നുണ്ടായ അശാന്തിയുടെ അന്തരീക്ഷം കാശ്മീര്‍ താഴ്വരയില് തുടരവേ അതിര്‍ത്തി വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ആഞ്ഞടിക്കുന്നു. ജൂലൈ 12-ന് ശേഷം തീവ്രവാദികളുടെ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ സൈന്യം ആറു തീവ്രവാദികളെ വധിക്കുകയും ചെയ്തു. ഇന്നലെ പൂഞ്ച് ജില്ലയിലെ സോജിയാന്‍ സെക്ടര്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആയുധധാരികളായ മൂന്ന് ഭീകരരെയാണ് സൈന്യം കാലപുരിയ്ക്കയച്ചത്.
വധിക്കപ്പെട്ട തീവ്രവാദികളില്‍ നിന്ന് എകെ-47 അടക്കമുള്ള ആയുധങ്ങളും ലഭിച്ചിട്ടുണ്ട്.
ജൂലൈ 12-ന് കുപ്വാര ജില്ലയിലെ കേരന്‍ മേഖലയിലൂടെ ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളും സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്ക് ഇരയായിരുന്നു. ഇവരില്‍ നിന്ന് മൂന്ന് എകെ-47 തോക്കുകള്‍, ഒരു അണ്ടര്ബാരല് ഗ്രനേഡ് ലോഞ്ചര്‍, 12 എകെ-47 മാഗസിനുകള്‍, 300 റൗണ്ട് എകെ-47 തിരകള്‍, 8 ഗ്രെനേഡുകള്‍ എന്നിവയടങ്ങിയ വന്ആയുധശേഖരവയം സൈന്യം കണ്ടെടുത്തു.
ഈ വര്‍ഷം ഇതുവരെ ലൈന്‍ ഓഫ് കണ്ട്രോള് വഴിയുള്ള 7 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ സൈന്യം 15 തീവ്രവാദികളെ വധിക്കുകയും ചെയ്തു. 4 സൈനികര്‍ക്കും ഇതിനിടെ ജീവന് നഷ്ടമായി.
Post Your Comments