മംഗലാപുരം : സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് 75.26 ലക്ഷം രൂപ വിലവരുന്ന 2.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ സ്പൈസ്ജെറ്റ് വിമാനകമ്പനിയുടെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.
മംഗലാപുരത്തെത്തുന്ന വിമാനത്തില്‍ നിന്നു സ്വര്‍ണമെടുത്ത്, സ്പൈസ് ജെറ്റിലെ ചില ജീവനക്കാര്‍ കള്ളക്കടത്തുകാര്‍ക്കു കൈമാറുകയാണു ചെയ്യുന്നത്. ദുബായില്‍ നിന്നു മുംബൈയിലിറങ്ങിയ ശേഷം, ആഭ്യന്തര സര്‍വീസ് ആയി മംഗലാപുരത്തെത്തിയ വിമാനത്തില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. സ്വര്‍ണവുമായി ദുബായില്‍ നിന്നു കയറുന്ന കാരിയര്‍, സ്വര്‍ണം സീറ്റിനടിയില്‍ ഒളിപ്പിച്ച ശേഷം മുംബൈയിലിറങ്ങും. മുന്‍പ് ആറു തവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി ജീവനക്കാര്‍ സമ്മതിച്ചുവെന്നു ഡിആര്‍ഐ അറിയിച്ചു.
Post Your Comments