വടകര ● ബൈക്കുകള്‍ മോഷ്ടിച്ച ശേഷം പെട്രോള്‍ തീരുന്നത് വരെ മാത്രം ഓടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന യുവാവ് പിടിയില്‍. ബാലുശേരി സ്വദേശിയായ പത്തൊൻപതുകാരനെയാണ് വടകര പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും നാല് മുന്തിയയിനം ബൈക്കുകളും പോലീസ് പിടിചെടുത്തിട്ടുണ്ട്.
വടകര റയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷണം പോകുന്നത് പതിവായതിനെത്തുടര്‍ന്ന് മോഷ്ടാവിനെ കണ്ടെത്താന്‍ മഫ്തിയില്‍ പോലീസിനെ നിയോഗിച്ചിരുന്നു. സംശയകരമായ രീതിയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിത്തിരിയുന്ന യുവാവിനെ കണ്ട പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ ചുരുളഴിയുന്നത്.
ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബൈക്കുകള്‍ മോഷ്ടിക്കുന്നതെന്നും പെട്രോള്‍ തീരുന്നത് വരെ ഓടിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവെന്നും യുവാവ് വെളിപ്പെടുത്തി. ബൈക്കുകള്‍ വില്‍ക്കാറില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
പത്താംക്ലാസുവരെ മാത്രം പഠിച്ച യുവാവ് ജോലിയ്ക്ക് പോകാറില്ല. ബൈക്കില്‍ കടങ്ങി നടക്കലാണ് പണി. സ്വന്തമായി ബൈക്ക് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മോഷണത്തിനിറങ്ങിയതെന്നും പോലീസിനോട് യുവാവ് മൊഴി നല്‍കി. യുവാവ് ഉപേക്ഷിച്ച ഏതാനും ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments