കൊച്ചി ● കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതി സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിനാണ് നടപടി. ഇയാൾക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യമില്ലെന്നുള്ള നിലപാടാണ് കളക്ടര്‍ സ്വീകരിച്ചത്. കാപ്പ ചുമത്തേണ്ടെന്ന് തീരുമാനമെടുത്തത് എന്തുകൊണ്ടാണ്? അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതിന്റെ കാരണം എന്താണ്? എന്നീ കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി കളക്ടറോട് ആവശ്യപ്പെട്ടു. വിശദീകരണം തേടാന്‍ സംസ്ഥാന അറ്റോര്‍ണിയെ ഹൈക്കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.ഈ ഉത്തരവ് പാലിക്കാമെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താതെ കളക്ടര്‍ ഉത്തരവിറക്കുകയായിരുന്നു.
Post Your Comments