വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയുരുന്നതിന് മുന്‍പ് യാത്രക്കാരോട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇതെന്തിനാണെന്നറിയമോ? മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍, അത് വിമാനത്തിലെ പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരും തമ്മിലുള്ള ആശയവിനിമയത്തിനിടെ പ്രശ്‌നം സൃഷ്ടിയ്ക്കും. ഫോണ്‍ ടി.വിയ്ക്ക് അടുത്തോ റേഡിയോയ്ക്കടുത്തോ വച്ചിരിക്കുമ്പോള്‍ ഒരു കോള്‍ വന്നാലുണ്ടാകുന്ന അലോസരം നമുക്ക് അറിയാമല്ലോ? ഏതാണ്ട് സമാനമായ അവസ്ഥയാണ് ഇവിടെയും ഉണ്ടാകുന്നത്.
മൊബൈല്‍ സിഗ്നലുകള്‍ വിമാനത്തിനുള്ളിലെത്തുന്ന റേഡിയോ സിഗ്നലുകള്‍ കേള്‍ക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കും.ഇത് അപകടത്തിനോ അസുഖകരമായ അവസ്ഥയ്‌ക്കോ വഴിവെച്ചേക്കുമെന്നുള്ളത് കൊണ്ടാണ് ഫോണ്‍ ഓഫ് ചെയ്യുകയോ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുകയോ വേണമെന്ന് പറയുന്നത്. വിമാനത്തിന്റെ റേഡിയോ സിഗ്നലുകളേയും മൊബൈലിന്റെ ഫ്രീക്വന്‍സി ബാധിക്കും.
Post Your Comments