NewsInternational

“എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാകണം” പ്രസ്താവനയ്ക്ക് വിശദീകരണവുമായി സക്കീര്‍ നായിക്ക്

മുംബൈ: ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരില്‍ രണ്ടുപേര്‍ പ്രചോദിതരാകാന്‍ കാരണമായി എന്ന ആരോപണം ഉയര്‍ന്നതോടെ വിവാദനായകനായി മാറിയ മുംബൈ സ്വദേശി ഇസ്ലാമിക മതപ്രഭാഷകന്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണത്തെ സക്കീര്‍ നായിക്ക് അപലപിച്ചു.

തന്‍റെ പ്രഭാഷണത്തെ സാഹചര്യത്തില്‍ നിന്ന്‍ അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സക്കീര്‍ നായിക്കിന്‍റെ വിശദീകരണം.

“എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാകണം എന്ന്‍ ഞാന്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോ എല്ലാ വാര്‍ത്താചാനലുകളും കാണിക്കുകയാണ്. എന്‍റെ പേര് ചീത്തയാക്കാന്‍ ആര്‍ക്കൊക്കെ ആഗ്രഹമുണ്ടോ അവരൊക്കെ ഈ വീഡിയോ കാണിക്കും,” നായിക്ക് പറഞ്ഞു.

“ഈ വീഡിയോയില്‍ ഞാന്‍ അങ്ങിനെ പറഞ്ഞു എന്നുള്ളത് ശരിയാണ്. പക്ഷേ അത് സാഹചര്യത്തില്‍ നിന്ന്‍ അടര്‍ത്തിയെടുത്ത് നോക്കുമ്പോഴാണ് കുഴപ്പം. ഒരാളെ ടെററിന് (ഭയത്തിന്) അടിപ്പെടുത്തുന്ന ആളാണ്‌ ടെററിസ്റ്റ്. ഒരു പോലീസകാരന്‍ കള്ളനെ ടെററൈസ് (ഭയപ്പെടുത്തല്‍) ചെയ്യുന്നു. അപ്പോള്‍ ഒരു കള്ളനെ സംബന്ധിച്ച് പോലീസകാരന്‍ ടെററിസ്റ്റ് ആണ്. ഇങ്ങനെ നോക്കുമ്പോള്‍, സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ എല്ലാ മുസ്ലീങ്ങളും ടെററിസ്റ്റ് ആയി മാറണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്,” തന്‍റെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ട് സക്കീര്‍ നായിക്ക് പറഞ്ഞു.

പക്ഷേ, സക്കീര്‍ നായിക്കിന്‍റെ പ്രസംഗങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേത്. ഈ പ്രസംഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ച ശേഷം നായിക്കിനെതിരെ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button