ദില്ലി : ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി പുതിയ മന്ത്രിമാരുമായി ആശയവിനിമയം നടത്തി. സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കഠിനാധ്വാനം ചെയ്യാന്‍ മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ കുറച്ച് സമയമേ ഉള്ളൂ, ഉടന്‍ തന്നെ ജോലിയില്‍ മുഴുകുക’. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ 19 പുതിയ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം ഇതായിരുന്നു.
മന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. മന്ത്രിസഭാ പ്രവേശനം ആഘോഷിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാല്‍ ആഘോഷം വളരെ വേഗം തീര്‍ത്ത് ചുമതലയില്‍ മുഴുകണമെന്നും മോദി പറഞ്ഞു.
Post Your Comments