തിരുവനന്തപുരം: പെരുന്നാൾ ആഘോഷത്തിന്‍റെ നിറവിലാണ് ഇസ്ലാം മതവിശ്വാസികൾ. ഒരുമാസത്തെ കഠിനമായ വ്രതത്തിനൊടുവിലാണ് വിശ്വാസ സമൂഹം ചെറിയപെരുന്നാളാഘോഷിക്കുന്നത്. മുപ്പത് ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷം. ഒരുമാസക്കാലത്തെ വ്രതശുദ്ധിയുടെ നിറവിലാണ് ഈദുല്‍ ഫിത്തര്‍ ആഘോഷം. ഖുറാന്‍ അവതരിച്ച മാസമാണ് റംസാന്‍ .പുണ്യമാസത്തില്‍ പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞാണ് കഠിന വ്രതം.
നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ഇന്നത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്‍കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കൂടി പ്രായ്ശ്ചിത്തം ചെയ്യും.
Post Your Comments